
Perinthalmanna Radio
Date: 26-08-2024
മേലാറ്റൂർ: ഒലിപ്പുഴ പാലത്തിനരികിൽ മഴയിൽ തകർന്ന സംരക്ഷണഭിത്തി വീതികൂട്ടി നിർമിച്ചു. പാലത്തിന്റെ ഒരു ഭാഗത്തെ കരിങ്കൽ ഭിത്തിയാണ് രണ്ടു തവണകളിലായി മഴയിൽ തകർന്നത്. ഭിത്തിയോടൊപ്പം കുറച്ചു ഭാഗം റോഡും വീണ്ടുകീറി അപകടാവസ്ഥയിലായിരുന്നു.ഭിത്തി തകർന്ന സ്ഥലത്ത് അടിഭാഗം മുതൽ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ് സുരക്ഷ ഒരുക്കിയത്.രണ്ടു മാസമായി ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ പ്രയാസം നേരിട്ടിരുന്നു. ഭിത്തി തകർന്ന ഭാഗം റോഡിനു ചെറിയ വളവുമുണ്ടായിരുന്നതിനാൽ ഗതാഗതക്കുരുക്കും പതിവായി.നവീകരണം പൂർത്തിയായതോടെ പാലത്തിൽ നേരിടുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
