ഷൊർണൂർ- നിലമ്പൂർ പാസഞ്ചറിന്റെ സമയമാറ്റം യാത്രക്കാർക്ക് ഗുണകരമായി

Share to


Perinthalmanna Radio
Date: 26-08-2025

അങ്ങാടിപ്പുറം: ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചർ തീവണ്ടിയുടെ സമയമാറ്റം ഗുണമായത് പാലക്കാട്ടുനിന്നും തൃശ്ശൂരിൽനിന്നുമുള്ള യാത്രക്കാർക്ക്. രാത്രി 8.15-ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ 7.10-ലേക്ക് മാറ്റിയതോടെ തൃശ്ശൂരിൽനിന്നും പാലക്കാട്ടുനിന്നുമുള്ള തീവണ്ടികൾക്ക് കണക്ഷൻവണ്ടിയായി ഉപയോഗിക്കാനാകും. കോവിഡ് കാലത്തിന് മുമ്പുവരെ നിലനിന്നിരുന്ന സൗകര്യമാണ് സമയമാറ്റത്തിലൂടെ തിരിച്ചുകിട്ടിയത്.

രാത്രി 8.35-ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് മെമു സർവീസ് തുടങ്ങിയതോടെയാണ് 8.15-നുണ്ടായിരുന്ന തീവണ്ടി 7.10-ലേക്കുമാറ്റിയത്. കോയമ്പത്തൂരിൽനിന്ന് 4.25-ന് ഷൊർണൂർ പാസഞ്ചറുണ്ട്. ഇത് 5.55-ന് പാലക്കാട്ടും 6.31-ന് ഒറ്റപ്പാലത്തുമെത്തും. 7.05-നാണ് ഷൊർണൂരിലെത്തുക. ഈ വണ്ടിയിൽ വരുന്നവർക്ക് 7.10-ന്റെ പാസഞ്ചറിൽ നിലമ്പൂർപാതയിലേക്ക് യാത്രതുടരാം. തൃശ്ശൂരിൽനിന്ന് 5.35-ന് പുറപ്പെടുന്ന തൃശ്ശൂർ-ഷൊർണൂർ പാസഞ്ചർ 6.45-ന് ഷൊർണൂരിലെത്തും. അതിലെ യാത്രക്കാർക്കും 7.10-ന്റെ പാസഞ്ചറിൽ കയറാം.

കോവിഡ് കാലത്തിനുമുൻപ് 7.20-ന് നിലമ്പൂരിലേക്ക് ഒരു പാസഞ്ചർ ഉണ്ടായിരുന്നു. എന്നാൽ, കോവിഡിനുശേഷം തീവണ്ടികളും സമയക്രമവും മാറി. വൈകീട്ട് ആറിനും 8.15-നും പാസഞ്ചറുകൾ ഓടിയതോടെ രണ്ടു ജില്ലയിൽ നിന്നുള്ളവർക്കും കണക്ഷൻ സൗകര്യം കുറവായിരുന്നു.
————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *