
Perinthalmanna Radio
Date: 26-09-2025
പെരിന്തല്‍മണ്ണ: കെ.എസ്.ആർ.ടി.സി പെരിന്തല്‍മണ്ണയില്‍ നിന്നും ബാംഗ്ളൂരുവിലേക്ക് സ്പെഷല്‍ സർവീസ് ആരംഭിക്കുന്നു.
മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, മൈസൂർ വഴി ബാംഗ്ലൂരിലേക്കാണ് സ്പെഷ്യല്‍ സർവീസ്. പെരിന്തല്‍മണ്ണയില്‍ നിന്നും 27ന് രാത്രി 8.10ന് പുറപ്പെടും. 8.55 മഞ്ചേരി, 9.20 അരീക്കോട്,9.45 താമരശ്ശേരി,10.35 കല്‍പ്പറ്റ,11.40 മാനന്തവാടി, 2.45 മൈസൂർ,5.25 ബാംഗ്ലൂർ കെങ്കേരി, രാവിലെ 5.45 ന് ബാംഗ്ലൂർ സാറ്റ്ലൈറ്റില്‍ എത്തും വിധമാണ് സമയക്രമം.
ബാംഗ്ലൂർ നിന്നും 28 രാത്രി9.10ന് പുറപ്പെട്ട് 9.30 ബാംഗ്ലൂർ കെങ്കേരി,12:10 മൈസൂർ, 3.15 മാനന്തവാടി 4:20 കല്‍പ്പറ്റ, 5.10 താമരശ്ശേരി, 5.40 അരീക്കോട്, 6 മണി മഞ്ചേരി 6.45 പെരിന്തല്‍മണ്ണയിൽ എത്തും, സെപ്തംബർ 29 പെരിന്തല്‍മണ്ണ- ബാംഗ്ളൂരു.
30 ന് ബാംഗ്ളുരു- പെരിന്തല്‍മണ്ണ. ഒക്ടോബർ 3 ന് പെരിന്തല്‍മണ്ണ- ബംഗ്ളൂരു. 4 ന് ബാംഗ്ളൂരു- പെരിന്തല്‍മണ്ണ, 5 ന് പെരിന്തല്‍മണ്ണ- ബാഗ്ളൂരു. 6 ന് ബാഗ്ളൂരു- പെരിന്തല്‍മണ്ണ എന്നീ സർവീസുകളാണ് പുതുതായി ഓടുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
