പുലാമന്തോൾ സ്റ്റാൻഡിൽ നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ബസുകൾ കയറും

Share to


Perinthalmanna Radio
Date: 26-10-2025

പുലാമന്തോൾ : പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിൽ നവംബർ ഒന്നുമുതൽ കെഎസ്ആർടിസി ബസുകൾ കയറി ട്രയൽറൺ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മന്ത്രിയുടെ ഇടപെടലിൽ കെഎസ്ആർടിസി അധികൃതർ പെരിന്തൽമണ്ണ എടിഒയ്ക്ക് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ അസിസ്റ്റന്റ് ട്രാൻസ്‍പോർട്ട് ഓഫീസർ ഉണ്ണിക്കൃഷ്ണൻ പിള്ള, കൺട്രോളിങ് ഓഫീസർ സുനിൽകുമാർ, വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ മുക്രിയിൽ, എ.എം. പരമേശ്വരൻ എന്നിവർ കഴിഞ്ഞദിവസം പുലാമന്തോൾ ബസ്‌സ്റ്റാൻഡ് പരിശോധിക്കുകയും കെഎസ്ആർടിസിക്ക് സർവീസ് നടത്താൻ പര്യാപ്തമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

പുലാമന്തോൾ ടൗണിലെ നിലവിലുള്ള സ്റ്റോപ്പിൽ ബസുകൾ നിർത്തുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *