ബി. ഫാം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ലാനിയ നസ്റിന് അഭിനന്ദന പ്രവാഹം

Share to

Perinthalmanna Radio
Date: 26-11-2023

പെരിന്തൽമണ്ണ: കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള ബി.ഫാം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പെരിന്തൽമണ്ണ ജൂബിലി റോഡിലെ ലാനിയ നസ്റിന് അഭിനന്ദന പ്രവാഹം. വിവിധ മേഖലകളിലെ പ്രമുഖരും നാട്ടുകാരും ക്ലബ് പ്രവർത്തകരും മഹല്ല് കമ്മറ്റി ഉൾപ്പടെയുള്ളവർ ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സന്തോഷം പങ്കുവെച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി കൂരിയാടൻ മുസ്തഫയുടേയും ഹസീനയുടേയും മകളാണ് ലാനിയ നസ്റിന്.

പെരിന്തൽമണ്ണ ഈഗിൾസ് ജൂബിലി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ലാനിയ നസ്റിനെ അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്‍റ് ഗഫൂർ പാറയില്‍,  സെക്രട്ടറി പ്രസാദ്, ട്രഷറര്‍ ഫവാസ്, ക്ലബ് അംഗങ്ങളായ ഷഹീർ, ആബിദ്, ഷമീർ, റഫീഖ്, ബിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ലാനിയ നസ്റിന് ഉപഹാരം കൈമാറി.

പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നജീബ് കാന്തപുരം എംഎൽഎയുടെ ഓഫീസിൽ വെച്ച് നടന്ന  ചടങ്ങിൽ ലാനിയ നസ്റിന് നജീബ് കാന്തപുരം എംഎൽഎ മൊമൻ്റൊ നൽകി അനുമോദിച്ചു. മുൻ മന്ത്രി നാലകത്ത് സൂപ്പി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, മുപ്പതാം വാർഡ് കൗൺസിലർ സുനിൽ, എ.കെ നാസർ മാസ്റ്റർ, പച്ചിരി ഫാറൂഖ്, അസൈനാർ തോട്ടോളി, 29, 30 വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികൾ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു.

തേക്കിൻകോട് കൂമ്പൻകല്ല് മഹല്ല് കമ്മറ്റിയും ലാനിയാ നസ്റിനെ അനുമോദിച്ചു. മഹല്ല് ഖതീബ് മജീദ് ദാരിമിയുടെ നേതൃത്വത്തിൽ മഹല്ല് പ്രസിഡൻ്റ് പുളിയകുന്നൻ കുഞ്ഞയമുവും സെക്രട്ടറി പട്ടുക്കുത്ത് മുഹമ്മദലി എന്ന കുഞ്ഞിമാനും ചേർന്ന് ലാനിയാ നസ്റിന്  ഉപഹാരം കൈമാറി.  പ്രസ്തുത പരിപാടിയിൽ എല്ലാ മഹല്ല് കമ്മിററി മെമ്പർമാരും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *