3 വർഷം മുമ്പ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയ മേലാറ്റൂര്‍ – പുലാമന്തോള്‍ റോഡ് പണി എങ്ങും എത്തിയില്ല

Share to

Perinthalmanna Radio
Date: 26-11-2023

പെരിന്തൽമണ്ണ: മൂന്നു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയ മേലാറ്റൂര്‍ -പുലാമന്തോള്‍ റോഡ് പൂര്‍ത്തിയാവാതെ തന്നെ കിടക്കുന്നു.

പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷത്തോളമായി നിര്‍മാണം നിലക്കുകയും കരാറുകാര്‍ ഉപേക്ഷിച്ച്‌ പോകുകയും ചെയ്തു. മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കും സര്‍ക്കാര്‍ സംവിധാനത്തിനും എതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയര്‍ത്തി ദിവസങ്ങള്‍ മുമ്പാണ് രാഷ്ട്രീയ ഭേദമന്യേ പെരിന്തല്‍മണ്ണയില്‍ സമരങ്ങള്‍ നടന്നത്.

സര്‍ക്കാര്‍ സംവിധാനത്തിന് മുമ്പാകെയും നിയമസഭയില്‍ ഒന്നിലേറെ തവണയും വിഷയമെത്തിയിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നതാണ് ജനങ്ങളുയര്‍ത്തുന്ന ആക്ഷേപം.

നവ കേരള സദസ്സിന് മുമ്പേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാൻ ആലോചന നടന്നിരുന്നെങ്കിലും പൂര്‍ത്തിയായില്ല. ആദ്യം സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സംയുക്തമായി ഒക്ടോബര്‍ 25ന് സമരം പ്രഖ്യാപിച്ച്‌ നവംബര്‍ രണ്ടിന് സര്‍വിസ് നിര്‍ത്തി സമരം നടത്തി.

സമരത്തിന് നോട്ടീസ് നല്‍കിയ ബസുടമകളെ ചര്‍ച്ചക്കു പോലും വിളിച്ചതുമില്ല. നവംബര്‍ ഒന്നിന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി വലിയ ജനപങ്കാളിത്തത്തോടെ 12 കി.മീ സമര യാത്രയും നവംബര്‍ ആറിന് വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ട് പ്രദേശങ്ങളില്‍ നിന്നായി പെരിന്തല്‍മണ്ണയിലേക്ക് പദയാത്രയും നടത്തി.

അതത് പ്രദേശത്തെ പ്രശ്നങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസ്സുമായി എത്തുമ്പോഴെങ്കിലും ഈ റോഡിന്‍റെയും യാത്രക്കാരുടെയും പ്രശ്നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കണേ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *