
Perinthalmanna Radio
Date: 26-12-2023
ഊട്ടിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് താപ നില ഒരു ഡിഗ്രി സെൽഷ്യസിൽ എത്തി. തലകുന്ത, ഊട്ടി റെയിൽവേ സ്റ്റേഷൻ പരിസരം, റെയ്സ് കോഴ്സ് മൈതാനം, കാന്തൽ എന്നിവിടങ്ങളിലാണ് മഞ്ഞു വീഴ്ചയുണ്ടായത്. ഇതേ തുടർന്ന് സമതല പ്രദേശങ്ങൾ വെളുത്ത പുതപ്പ് അണിഞ്ഞതു പോലെ കാണപ്പെട്ടു. നവംബർ രണ്ടാംവാരം മുതൽ ഊട്ടിയിൽ മഞ്ഞു വീഴ്ച ആരംഭിക്കാറുള്ളതാണ്. എന്നാൽ, ഇടവിട്ടു പെയ്ത മഴയിൽ അന്തരീക്ഷ ഊഷ്മാ വ് കുറഞ്ഞതിനാലാണ് ഈ വർഷം മഞ്ഞു വീഴ്ച വൈകിയത്. കാർഷിക മേഖലയെ ഇത് ദോഷകരമായി ബാധിക്കും. തേയില, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ബീൻസ് എന്നിവ കരിയും. ഊട്ടി സസ്യോദ്യാനത്തിൽ മഞ്ഞു വീഴ്ചയുണ്ടായില്ല. ഇവിടെ ഞായറാഴ്ച പുലർച്ചെ കുറഞ്ഞ താപനില 7.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ മഞ്ഞു വീഴ്ചയും കുളിരും കൂടാനാണ് സാധ്യത.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
