നിലമ്പൂർ പാതയിൽ ഓടുന്ന തീവണ്ടികളിൽ കോച്ചുകൾ വർധിപ്പിക്കാത്തത്  ദുരിതമാകുന്നു

Share to

Perinthalmanna Radio
Date: 26-12-2023

അങ്ങാടിപ്പുറം: നിലമ്പൂർ – ഷൊർണൂർ പാതയിൽ ഓടുന്ന തീവണ്ടികളിൽ കോച്ചുകൾ വർധിപ്പിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.  നിലമ്പൂർ ഷൊർണൂർ റൂട്ടിലെ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണന ഇപ്പോഴും തുടരുകയാണ്. അടുത്ത കാലത്ത് സംസ്ഥാനത്തെ നിരവധി ട്രെയിനുകളിൽ ഒന്നു മുതൽ മൂന്നു വരെ കോച്ചുകൾ വർധിപ്പിച്ചപ്പോഴും തിരക്കേറിയ നിലമ്പൂർ പാതയിലെ ട്രെയിനുകളെ പാടെ അവഗണിച്ചു എന്നാണ് പരാതി. നിലമ്പൂർ റൂട്ടിലോടുന്ന ഏക ദീർഘദൂര തീവണ്ടിയായ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെങ്കിലും ഒരു കോച്ച് വർധിപ്പിക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ജന പ്രതിനിധികളുടെയും വർഷങ്ങളായുള്ള ആവശ്യം പോലും റെയിൽവേ ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തെ നിരവധി തീവണ്ടികളിൽ ബോഗികൾ വർധിപ്പിച്ചപ്പോഴും രാജ്യറാണിയിൽ ഒരു കോച്ച് പോലും കൂട്ടി ചേർത്തില്ല. താരമേന ദൂരം കുറഞ്ഞ തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസുകളിൽ വരെ ബോഗികൾ വർധിപ്പിച്ചിരുന്നു. രാജ്യറാണിയും കോട്ടയം എക്സ്‌പ്രസ്സും നിലമ്പൂരിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ കോച്ചുകളിൽ സീറ്റുകൾ നിറഞ്ഞ ശേഷം ലഗേജ് ബർത്തുകളിൽ വരെ യാത്രക്കാർ ഇരുപ്പുറപ്പിച്ചിരിക്കും. അങ്ങാടിപ്പുറത്ത് എത്തുന്നതോടെ അകത്ത് നിന്ന് തിരിയാൻ പോലും സാധിക്കാത്ത വിധം തിരക്കേറും. യാത്രക്കാർക്ക് ശൗചാലയത്തിൽ പോകാനോ സ്റ്റേഷനിൽ ഇറങ്ങാനോ പ്രയാസപ്പെടേണ്ടിവരും. താത്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഒരു കോച്ചെങ്കിലും അധികമായി അനുവദിക്കണം എന്നാണ് ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *