എംടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, സർക്കാർ പരിപാടികളും മാറ്റിവെച്ചു

Share to

Perinthalmanna Radio
Date: 26-12-2024

മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കും. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. ഇന്ന് വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. തന്‍റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്. എംടിയുടെ ആവശ്യപ്രകാരം പൊതുദർശനങ്ങളും ഒഴിവാക്കി.

എംടിയുടെ മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിലെത്തി. രാവിലെ കൊട്ടാരം റോഡിലെ എംടിയുടെ വസതിയായ സിതാരയിലെത്തി മുഖ്യമന്ത്രി അന്ത്യാഞ്ജലിയർപ്പിക്കും. മലയാളത്തെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ‘നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. എം ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു’ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മന്ത്രി വി അബ്ദുറഹ്മാൻ, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഷാഫി പറമ്പിൽ എംപി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്, എൻ കാരശേരി, കെ പി രാമനുണ്ണി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി രഘുനാഥ്, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പിവി ചന്ദ്രൻ, എംകെ മുനീർ എം എൽ എ തുടങ്ങിയ നിരവധി പ്രമുഖർ എംടിയുടെ വീട്ടിലെത്തി.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് വിട പറഞ്ഞത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു. ഇന്നലെ കിഡ്നിയുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair എംടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, സർക്കാർ പരിപാടികളും മാറ്റിവെച്ചു

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
———————————————
*Perinthalmanna Radio*
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *