ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണ കുട്ടിയെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

Share to

Perinthalmanna Radio
Date: 26-12-2024

നിലമ്പൂർ: ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസ്സുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ക്രിസ്തുമസ് അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്. ചെറിയ കുട്ടി വെള്ളത്തിൽ വീണപ്പോൾ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതിനാൽ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച  ലൈഫ് ഗാർഡ് സുഹൈൽ മഠത്തിൽ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാർഡുമാരെ അഭിനന്ദിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *