പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയോട് അധികൃതർക്ക് കടുത്ത അവഗണന

Share to


Perinthalmanna Radio
Date: 26-12-2025

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയോട് അധികൃതർക്ക് കടുത്ത അവഗണന. ആരോഗ്യ വകുപ്പിൽ പുതിയ തസ്തികകൾ അനുവദിച്ചപ്പോഴും ജില്ലാ ആശുപത്രിക്ക് ഒന്നുമില്ല. സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയെ ജില്ലയുടെ സ്‌ട്രോക് യൂണിറ്റ് ആയി തിരഞ്ഞെടുത്തതാണ്.

ജീവനക്കാർക്ക് ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് പ്രത്യേക പരിശീലനവും നൽകി. എന്നാൽ സ്‌ട്രോക് യൂണിറ്റിന് ആവശ്യമായ ന്യൂറോളജിസ്‌റ്റിന്റെ തസ്‌തിക സൃഷ്‌ടിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇറങ്ങിയ സർക്കാർ ഉത്തരവിൽ 9 ന്യൂറോളജി തസ്‌തികകൾ സൃഷ്‌ടിച്ചെങ്കിലും ജില്ലാ ആശുപത്രിയെ തഴഞ്ഞു.

ജില്ലയിൽ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ന്യൂറോളജിസ്‌റ്റിന്റെ തസ്‌തിക അനുവദിച്ചെങ്കിലും അവിടെ സ്‌ട്രോക്ക് യൂണിറ്റ് അനുവദിച്ചിട്ടില്ല. 20 കാർഡിയോളജി തസ്‌തികകൾ സൃഷ്‌ടിച്ചെങ്കിലും ഇക്കാര്യത്തിലും പെരിന്തൽമണ്ണയ്‌ക്ക് നിരാശയാണ്. പുതുതായി 48 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്‌തികകളും 8 അസിസ്‌റ്റന്റ് സർജൻ തസ്‌തികകളും സൃഷ്‌ടിച്ചെങ്കിലും കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരുടെ കുറവ് അനുഭവപ്പെട‌ുന്ന പെരിന്തൽമണ്ണയ്‌ക്ക് നിരാശ ബാക്കി. ഇവിടെ നിലവിലുള്ള 4 കാഷ്വൽടി മെഡിക്കൽ ഓഫിസർമാരുടെ സേവനം ഉപയോഗപ്പെടുത്തി കാഷ്വൽറ്റി പ്രവർത്തിക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. 8 തസ്‌തികകളെങ്കിലും ഈ വിഭാഗത്തിൽ ഇവിടെ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ മുൻപ് പലതവണ അധികൃതർക്ക് കത്ത് നൽകിയതാണ്. അസി. സർജന്മാരുടെ തസ്‌തിക സൃഷ്‌ടിക്കെപ്പെട്ടെങ്കിലും പെരിന്തൽമണ്ണയ്‌ക്ക് ഒന്നുമില്ല.

ഈ തസ്‌തിക ഇല്ലാത്തതു മൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്. നഗരസഭയുടെ ഹെൽത്ത് ഗ്രാന്റ് ഏറ്റെടുത്ത് ന‌ടത്താൻ അസി. സർജൻ തസ്‌തിക ആവശ്യമാണ്. ഇത് ആരോഗ്യ മേഖലയിലെ പ്രവൃത്തികളെയും ബാധിക്കും.

പെരിന്തൽമണ്ണയിൽ അനസ്‌തീഷ്യ ജൂനിയർ കൺസൽട്ടന്റുമാരുടെ രണ്ടു തസ്‌തികകളാണ് ഉള്ളത്. ഇവരെ ഉപയോഗിച്ച് 24 മണിക്കൂറും എമർജൻസി സിസേറിയൻ ഉൾപ്പെടെ നടത്തുക വലിയ സാഹസമാണ്. അനസ്‌തീഷ്യ ജൂനിയർ കൺസൽട്ടന്റുമാരുടെ 21 തസ്‌തികകൾ സൃഷ്‌ടിച്ചപ്പോഴും ജില്ലാ ആശുപത്രി പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസ്‌റ്റ്മോർട്ടം നടക്കുന്ന ജില്ലാ ആശുപത്രിയാണ് പെരിന്തൽമണ്ണ. എന്നിട്ടും ഫോറൻസിക് വിഭാഗത്തിൽ തസ്‌തിക അനുവദിച്ചിട്ടില്ല. ഗൈനക്കോളജി വിഭാഗത്തിൽ നിലവിൽ 4 പേരാണുള്ളത്. 24 മണിക്കൂറും ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെ സൗകര്യം ഒരുക്കണമെങ്കിൽ 6 പേരെങ്കിലും ആവശ്യമാണ്. താലൂക്ക് ആശുപത്രിയായിരുന്ന കാലത്തെ സ്‌റ്റാഫ് പാറ്റേണിൽ കിടന്നു നട്ടംതിരിയുകയാണ് ജില്ലാ ആശുപത്രി. ജന. മെഡി

Share to

Leave a Reply

Your email address will not be published. Required fields are marked *