
Perinthalmanna Radio
Date: 27-01-2025
പെരിന്തൽമണ്ണ: വർഷങ്ങളായി മുടങ്ങി കിടന്ന പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയുടെ പ്രവൃത്തി പുനരാരംഭിച്ചു. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്താണ് ചോലോംകുന്നിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പിന്നീട് പണി നിലച്ചു പോവുകയായിരുന്നു. 5 കോടി രൂപയുടെ പദ്ധതിക്കാണ് വീണ്ടും തുടക്കമായത്. ആദ്യഘട്ടത്തിൽ 15 കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യത്തോട് കൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തികളോടെ ഭാവിയിൽ 50 കിടയ്‌ക്കകളോട് കൂടി താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്താൻ സാധിക്കും.
നിലവിൽ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന ജൂബിലി റോഡിലെ കെട്ടിടം 30 വർഷം മുൻപ് ജനകീയാസൂത്രണ കാലത്ത് നിർമിച്ചതാണ്. ഈ കെട്ടിടം പഴകി ദ്രവിച്ച നിലയിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും സുരക്ഷിതത്വമില്ലാത്തതു മൂലം അടച്ചിട്ടിരിക്കുകയാണ്.
അസൗകര്യങ്ങളുടെയും പരാധീനതകളുടെയും നടുവിലാണ് നിലവിൽ ആശുപത്രിയുടെ പ്രവർത്തനം. പ്രതിദിനം ഇവിടെ 150 മുതൽ 200 വരെ ആളുകൾ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിട സൗകര്യം ഒരുക്കുന്നത്.
ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി മേയ് മാസത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറി ജനങ്ങൾക്ക് സമർപ്പിക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio*l
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
