
Perinthalmanna Radio
Date: 27-02-2024
സംസ്ഥാനത്തെ 14,000-ത്തോളം റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് കടകളടച്ച് സെക്രട്ടേറിയറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചും നടത്തും. ആറുവർഷം മുൻപ് നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ബജറ്റ് മേഖലയെ പാടേ അവഗണിച്ചു, ക്ഷേമനിധികൊണ്ട് ഒരു ഉപകാരവും വ്യാപാരികൾക്കില്ല, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയില്ല, കോടതി വിധിച്ചിട്ടും കിറ്റ് കൊടുത്ത കാശ് നൽകിയില്ല, കോവിഡ് കാലത്തു മരിച്ച 65 വ്യാപാരികൾക്ക് സഹായം നൽകിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ റേഷൻ വ്യാപാരികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്നു സ്വതന്ത്ര സംഘടനകളും സി.െഎ.ടി.യു. യൂണിയനും ചേർന്നാണ് സമരമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാക് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
