ചെറുകരയിലും പട്ടിക്കാട്ടും മേൽപാലങ്ങൾക്ക് തറക്കല്ലിട്ടു

Share to



Perinthalmanna Radio
Date: 27-02-2024

പെരിന്തൽമണ്ണ: ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിലെ ചെറുകരയിലും പട്ടിക്കാട്ടും റെയിൽവേ മേൽപാലങ്ങൾക്ക് തറക്കല്ലിട്ടു. പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലാണ് നിർദിഷ്‌ട മേൽപാലങ്ങൾ. ഏറെക്കാലമായുള്ള ആവശ്യമാണ് രണ്ടിടത്തെയും മേൽപാലങ്ങൾ. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് മേൽപാലങ്ങൾ പണിയുക. രാജ്യത്തെ വിവിധ പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി തറക്കല്ലിടൽ നിർവഹിച്ചു. ചെറുകരയിൽ നജീബ് കാന്തപുരം എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്‌തു. ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ, ബ്ലോക്ക് അംഗം നാലകത്ത് ഷൗക്കത്ത്, വാർഡംഗങ്ങളായ ഫസീല, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

പട്ടിക്കാട് നടന്ന ചടങ്ങിൽ യു.എ.ലത്തീഫ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജമീല ചാലിയത്തൊടി, സി.എം.മുസ്‌തഫ, വാർഡംഗങ്ങളായ ബഷീർ, നൂർജഹാൻ, സലാം എന്നിവർ പ്രസംഗിച്ചു.

രണ്ടിടത്തും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും സ്‌റ്റേഷൻ അധികൃതരും പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിൽ നിലമ്പൂർ–കോട്ടയം ട്രെയിനിന് പട്ടിക്കാട് സ്‌റ്റോപ് അനുവദിക്കണമെന്ന് വാർഡംഗം ബഷീർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *