
Perinthalmanna Radio
Date: 27-02-2025
മലപ്പുറം: കടുത്ത ചൂടില്‍ ആശ്വാസത്തിന്റെ വേനല്‍ മഴ കാത്തിരിക്കുകയാണ് ജില്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴയെത്തും എന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഫെബ്രുവരി 28, മാർച്ച്, 1, 2 തിയതികളില്‍ മഴ മുന്നറിയിപ്പുണ്ട്. ജില്ലയില്‍ വേനല്‍ മഴ വൈകിയാല്‍ ചൂടിന്റെ തോത് അസഹനീയമായി ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിലമ്പൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ 39.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെയുള്ള ഉയർന്ന ചൂട്. മുണ്ടേരി – 38.9, പാലേമാട് – 39.1, തവനൂർ കെ.വി.കെ 37.4, തെന്നല – 37.9, വാക്കാട് – 36.7 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ മറ്റിടങ്ങളിലെ ചൂട്. തീരമേഖലയിലാണ് ഇപ്പോള്‍ പൊതുവെ ചൂട് കുറവുള്ളത്. മലയോര മേഖലയില്‍ ആണ് എറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച നിലമ്പൂരില്‍ 42 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. പാലേമാട് 41.54 ഡിഗ്രിയും. സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തിയത് എറണാകുളം കളമശ്ശേരി , ആലപ്പുഴ കരുമാടി, നിലമ്പൂർ എന്നിവിടങ്ങളില്‍ ആയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മിക്കയിടങ്ങളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. രാലിലെ ഒമ്പത് മണിയോടെ തന്നെ ചൂടിന്റെ കാഠിന്യം കൂടി വരുന്നുണ്ട്. 11 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
