മലപ്പുറം ജില്ലാ പോലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു

Share to


Perinthalmanna Radio
Date: 27-02-2026

മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി.
പോലീസ് സ്റ്റേഷൻ പോലെ തന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും അനുകൂലമായ നിലപാടാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.

ചുമതല ഏൽക്കുമ്പോൾ സേനയിൽ ഉണ്ടായിരുന്ന ചില മുറിവുകൾ വലിയൊരു ശതമാനവും ഉണക്കാൻ കഴിഞ്ഞതായി എസ്.പി. പറഞ്ഞു. രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം മികച്ച സഹകരണമാണ് നൽകിയത്. ജില്ലയിലെ ഏറ്റവും ഗൗരവകരമായ വിഷയമായി തോന്നിയത് മയക്കുമരുന്ന് ഭീഷണിയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കാൾ ഗുരുതരമാണിതെന്നും ആർ. വിശ്വനാഥ് പറഞ്ഞു.

നിലവിലുള്ള മികച്ച സംവിധാനങ്ങളെല്ലാം നിലനിർത്താനാണ് താത്പര്യമെന്ന് ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോൺ പറഞ്ഞു. നേരത്തേ അരീക്കോട് മൂന്നു വർഷത്തോളം നക്സൽ വിരുദ്ധ സേനയുടെ ചുമതല വഹിച്ചിട്ടുണ്ട്. ജില്ലയെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *