
Perinthalmanna Radio
Date: 27-03-2024
പെരിന്തൽമണ്ണ: മധ്യ വേനലവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ ഇന്നടയ്ക്കും. എസ്എസ്എൽസിക്കു പിന്നാലെ ഹയർ സെക്കൻഡറി പരീക്ഷയും ഇന്നലെ പൂർത്തിയായി.
ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 8,55,372 പേരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 57,107 പേരുമാണ് പരീക്ഷ എഴുതിയത്. ഇന്ന് ഒൻപതാം ക്ലാസുകാരുടെ ഒരു പരീക്ഷ മാത്രമാണു ബാക്കിയുള്ളത്.
പൊതുപരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മേയ് പകുതിയോടെയാകും ഫലപ്രഖ്യാപനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
