ആയിരത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി മർച്ചന്റ്‌സ് അസോസിയേഷൻ

Share to



Perinthalmanna Radio
Date: 27-03-2024

പെരിന്തൽമണ്ണ : നിർധനരായ ആയിരത്തോളം കുടുംബങ്ങൾക്ക് റംസാൻ-വിഷു കിറ്റുകൾ വിതരണം ചെയ്ത് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ. പെരിന്തൽമണ്ണ വ്യാപാര ഭവനിൽ കിറ്റ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാലിമാർ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ട്രഷറർ ലത്തീഫ് ടാലന്റ്, യൂസഫ് രാമപുരം, ലിയാക്കത്തലിഖാൻ, പി.പി. സൈതലവി, വാരിയർ എസ്. ദാസ്, കെ.പി. ഉമ്മർ, കെ.പി. ഷൈജൽ, ഒമർ ഷെരീഫ്, കാജാ മുഹിയുദ്ദീൻ, ഫസൽ മലബാർ, ജമീല ഇസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *