
Perinthalmanna Radio
Date: 27-03-2025
തേലക്കാട്: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും രുചിക്കൂട്ടുകൾ ഒരുക്കി തേലക്കാട് ജുമാമസ്‌ജിദിൽ ചീനിക്കൽ ഗോപാലന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം.
ജനകീയ അയ്യപ്പൻ വിളക്ക് കമ്മിറ്റി, പരിക്കിട്ടിരി ശ്രീരാമസ്വാമിക്ഷേത്ര കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് കുടിയായ ഗോപാലൻ മുന്നാം തവണയാണ് ഇഫ്താർ സംഗമം നടത്തുന്നത്.
മഹല്ല് പ്രസിഡന്റ് പി.എം.മു ത്തുട്ടി തങ്ങൾ, ഖത്തീബ് ഹംസ ഫൈസി, കാപ്പുങ്ങൽ മമ്മുണ്ണി ഹാജി, പരുത്തിയിൽ കുഞ്ഞിമു ഹമ്മദ് ഹാജി, പന്തലാൻ മു സ്തഫ, വി.വി.സെയ്താലവി, പെരുമ്പി ഹംസ, എ.പി.റിയാസ്, ചോലശ്ശേരി അലി, തലാപ്പിൽ സക്കീർ, ശംസുദ്ദീൻ ഫൈസി, മണി തേലക്കാട് തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
