
Perinthalmanna Radio
Date: 27-03-2026
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വത്തിന്റെ ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം ഏറ്റുവാങ്ങി നടൻ ഇന്ദ്രൻസ്. രണ്ടാം പൂരത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു നിർവഹിച്ചു. ദേവസ്വം ബോർഡ് അംഗം പി.എൻ.ശോഭനകുമാരി പ്രശംസാപത്രം കൈമാറി.
സിനിമയിലെത്താൻ തന്നെ സഹായിച്ചത് പുസ്തകങ്ങളായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. ദേവസ്വം ബോർഡംഗം പി.എൻ.ശോഭനകുമാരി അധ്യക്ഷത വഹിച്ചു. തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ട്രസ്റ്റി പ്രതിനിധി കെ.സി.രാജരാജൻ, തിരുമാന്ധാംകുന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, മലപ്പുറം അസി. കമ്മിഷണർ ദിനീഷ് കുമാർ, കാടാമ്പുഴ എക്സിക്യൂട്ടീവ് ഓഫിസർ എസ്.രഞ്ജൻ, ഗാനരചയിതാവ് പി.സി.അരവിന്ദൻ, കെ.ടി.അനിൽകുമാർ, എഴുത്തുകാരൻ എൻ.പി.വിജയകൃഷ്ണൻ,ദേവസ്വം അസി. മാനേജർ എ.എൻ.ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പുകൾ ഭക്തിസാന്ദ്രമായി. നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം, തായമ്പക, കേളി, കൊമ്പുപറ്റ്, കേരള കലാക്ഷേത്ര അവതരിപ്പിച്ച നൃത്തശിൽപം എന്നിവ ഉണ്ടായി. ഇന്ന് മൂന്നാം പൂരത്തോടനുബന്ധിച്ച് രാത്രി ഏഴിന് ഭഗവതിക്ക് വടക്കേ നടയിലും ശിവനു കിഴക്കേ നടയിലും ഉത്സവക്കൊടിയേറ്റം നടക്കും. 9ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഗ്രാൻഡ് മൃദുതരംഗ് ഫ്യൂഷൻ അരങ്ങേറും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
