
Perinthalmanna Radio
Date: 27-03-2026
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്, അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങൾ. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകും എന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളി ഇദ്ദേഹം സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
