പ്ലസ്‌വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 കുട്ടികൾ

Share to

Perinthalmanna Radio
Date: 27-05-2024

മലപ്പുറം : പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിന് ജില്ലയിൽ അപേക്ഷ സമർപ്പിച്ചത് 82,434 കുട്ടികൾ. എസ്.എസ്.എൽ.സി. വിഭാഗത്തിൽ 79,637, സി.ബി.എസ്.ഇ.യിൽ 2031, ഐ.സി.എസ്.ഇ.യിൽ 12, മറ്റുള്ളവയിൽ 754 അടക്കമാണ് ഈ കണക്ക്. മറ്റു ജില്ലകളിൽനിന്ന് 7621 അപേക്ഷകരുണ്ട്. സ്‌പോർട്‌സ് ക്വാട്ട വിഭാഗത്തിൽ 960 പേരും മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ വിഭാഗത്തിൽ 30 പേരുമുണ്ട്. 29-നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ അഞ്ചിന്‌ ആദ്യ അലോട്ട്‌മെന്റ് നടക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും മലപ്പുറത്താണ്. ജില്ലയിൽ ഇത്തവണ 40,844 ആൺകുട്ടികളും 38,886 പെൺകുട്ടികളുമടക്കം 79,730 പേരാണ് ഉപരിപഠനത്തിനു അർഹത നേടിയത്. കൂടാതെ സി.ബി.എസ്.ഇ. മലപ്പുറം സഹോദയയുടെ കീഴിലെ 51 സ്‌കൂളുകളും മലപ്പുറം സെൻട്രൽ സഹോദയയുടെ കീഴിലെ 56 സ്‌കൂളുകളും മികച്ച വിജയം നേടിയിരുന്നു. നിലവിൽ ജില്ലയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം പ്ലസ്‌വണിന് 52,600 സീറ്റുകളാണ് ആകെയുള്ളത്.

ഇതിൽ കൂടുതൽ സീറ്റുകളുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നുണ്ടെങ്കിലും യഥാർഥ വിശദാംശങ്ങൾ കാണിക്കുന്ന കണക്ക് ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ സീറ്റ് ശതമാനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇവ അപേക്ഷകരെ ഉൾക്കൊള്ളാൻ പര്യാപ്തമാകില്ല. സീറ്റ് വർധനയ്ക്കു പകരം പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് വിവിധ തലങ്ങളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ബാച്ചുകളുടെ എണ്ണം ഉയർത്താനാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

ജില്ലയിൽ പ്ലസ്‌വൺ സ്‌പോർട്സ് ക്വാട്ടയിലേക്കുള്ള അപേക്ഷകർ 960 ആയി. 1693 പേർ ആദ്യഘട്ട സ്‌പോർട്‌സ് മികവ് സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരിൽ 1293 പേർക്ക് സ്‌കോർകാർഡ് നൽകിയിട്ടുണ്ട്. സ്‌പോർട്സ് ക്വാട്ടയിലേക്ക്‌ 984 പേർ കാൻഡിഡേറ്റ് ലോഗിൻ ചെയ്തിട്ടുണ്ട്. ജില്ലയിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ഏകദേശം 1163 സീറ്റുകളാണുള്ളത്. 30-ന് വൈകീട്ട് അഞ്ചുവരെയാണു അപേക്ഷിക്കാൻ സമയം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *