
Perinthalmanna Radio
Date: 27-05-2024
അങ്ങാടിപ്പുറം: യാത്രക്കാർക്ക് ആശ്വാസത്തിന് വക നൽകി അൽപ്പാക്കുളത്തിന്റെ റോഡിനോടു ചേർന്ന ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി. ഏറെ ഭീഷണിയായിരുന്നു കുളത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞു നിൽക്കുന്ന മതിൽക്കെട്ട്. ഇവിടെയാണ് ഭിത്തി നിർമിക്കുന്നത്.
കോഴിക്കോട് – പാലക്കാട് ദേശീയ പാതയോടു ചേർന്ന് പത്തടിയോളം താഴ്ചയിലാണ് അൽപ്പാക്കുളം. കാലപ്പഴക്കം കൊണ്ടാണ് കുളത്തിന്റെ റോഡിന്റെ ഭാഗത്തുള്ള ചുറ്റുമതിൽ പൊളിഞ്ഞത്. ചുറ്റു മതിൽ ഇല്ലാത്തത് അപകട ഭീഷണിയായത് സംബന്ധിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
