നിലമ്പൂർ പാതയിൽ വൈദ്യുതി തടസ്സം കാരണം തീവണ്ടി റദ്ദാക്കൽ പതിവാകുന്നു

Share to

Perinthalmanna Radio
Date: 27-05-2025

അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ പാതയിൽ വൈദ്യുതി തടസ്സം കാരണം തീവണ്ടി റദ്ദാക്കൽ പതിവാകുന്നു. ഷൊർണൂർ-നിലമ്പൂർ 16326, 16325 നമ്പർ പാസഞ്ചർ, നിലമ്പൂർ-ഷൊർണൂർ 56610 നമ്പർ പാസഞ്ചർ എന്നീ വണ്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ വലച്ചു. പാതയിലെ മരങ്ങൾ പൊട്ടിവീണതുമൂലമുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളാണ് വണ്ടികൾ വൈകാൻ കാരണമാകുന്നത്. നിലമ്പൂരിൽനിന്ന് 9.55-ന് പുറപ്പെടുന്ന 56610 നമ്പർ ഷൊർണൂർ പാസഞ്ചർ തിങ്കളാഴ്ച റദ്ദുചെയ്തിരുന്നു.

ഞായറാഴ്ച 4.20-ന് നിലമ്പൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന നിലമ്പൂർ-പാലക്കാട് പാസഞ്ചർ രണ്ടരമണിക്കൂറിലധികം വൈകിയാണ് ഓടിയത്. ഈ വണ്ടിക്ക് പാലക്കാട്ടെത്തിയാൽ ചെന്നൈ, ബെംഗളൂരു ഭാഗങ്ങളിലേക്ക് കണക്‌ഷൻ സൗകര്യം ലഭിക്കാറുണ്ട്. പാസഞ്ചർ വൈകിയതിനാൽ ബെംഗളൂരു, ചെന്നൈ ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാർക്ക് കണക്‌ഷൻ ലഭിച്ചില്ല.

മഴ കനത്തതോടെ വൈദ്യുതിലൈനിലേക്ക് മരങ്ങൾ വീഴുന്നതും പ്രശ്നമാണ്. വെള്ളിയാഴ്ച ഏലംകുളം ഭാഗത്ത് ലൈനിൽ മരം പൊട്ടിവീണിരുന്നു. രണ്ടാഴ്ചമുൻപ് വലമ്പൂരിലും തേക്ക് പൊട്ടിവീണിരുന്നു. നിലമ്പൂർ-ഷൊർണൂർ പാത വൈദ്യുതീകരിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങളായെങ്കിലും കൂടെക്കൂടെയുണ്ടാകുന്ന വെദ്യുതി തടസ്സം യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.


®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *