
Perinthalmanna Radio
Date: 27-08-2024
ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാനുള്ള നീക്കത്തെ എതിർക്കേണ്ടതില്ലെന്ന് സിഐടിയു. സ്റ്റേറ്റ് പെർമിറ്റ് കൊടുക്കാമെന്ന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ശുപാർശയ്ക്ക് എതിരെ സംഘടന നേരത്തേ ഗതാഗത കമ്മിഷണർക്ക് കത്തു നൽകിയിരുന്നെങ്കിലും മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയ്ക്കു ശേഷം നിലപാട് മാറ്റി. അപേക്ഷിക്കുന്നവർക്ക് മാത്രം സംസ്ഥാന പെർമിറ്റ് , അല്ലാത്തവർക്ക് പ്രത്യേക ഫീസില്ലാതെ സമീപ ജില്ലകളിൽ കൂടി സവാരിക്ക് അനുമതി എന്നിങ്ങനെ സിഐടിയു ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമായിരുന്നു സംസ്ഥാന പെർമിറ്റ് നൽകാനുള്ള തീരുമാനം. എന്നാൽ ഇതിനെതിരെ സംഘടനയുടെ സംസ്ഥാന ഘടകം രംഗത്തെത്തുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
