പെരിന്തൽമണ്ണ നഗരസഭയിലെ 14 കുടുംബങ്ങൾക്ക് പട്ടയം ഉടൻ

Share to


Perinthalmanna Radio
Date: 27-08-2025

പെരിന്തൽമണ്ണ: സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലത്തെ 13 കുടുംബങ്ങളുടെയും ജെ.എൻ. റോഡിലെ ഒരു കുടുംബത്തിന്റെയും സ്വപ്നം യാഥാർഥ്യമാവുന്നു. വർഷങ്ങൾക്കു മുൻപ് പെരിന്തൽമണ്ണ പഞ്ചായത്ത് ആയിരിക്കേ വീടു നിർമ്മിച്ച് താമസിക്കാനായി 13 കുടുംബങ്ങൾക്ക് മൂന്നുസെന്റ് വീതം പാതായ്ക്കര വില്ലേജിൽ 42 സെന്റ് സ്ഥലവും ഒരു കുടുംബത്തിന് പെരിന്തൽമണ്ണ വില്ലേജിൽ ജെ.എൻ. റോഡിൽ 4.5 സെന്റ് സ്ഥലവും വിട്ടുകൊടുത്തിരുന്നു. എന്നാൽ ഈ ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ പൊളിഞ്ഞുവീഴാറായ വീടുകൾ പുതുക്കിപ്പണിയാനാവാതെ താമസക്കാർ വലിയ ദുരിതത്തിലായിരുന്നു.

ഈ ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന അവരുടെ ദീർഘനാളത്തെ ആവശ്യമാണിപ്പോൾ സഫലമാവുന്നത്. ഈ സ്ഥലം 1991-ൽ പെരിന്തൽമണ്ണ പഞ്ചായത്ത് നഗരസഭയായപ്പോൾ നഗരസഭയിൽ നിക്ഷിപ്തമായതാണെന്നും വർഷങ്ങളായി ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവർക്ക് പട്ടയം ലഭിക്കുന്ന ആവശ്യത്തിലേക്കായി ആ ഭൂമി സർക്കാരിന് വിട്ടുനൽകുന്നതിന് തയ്യാറാണെന്നും സൂചിപ്പിച്ചുകൊണ്ട് ജൂലായിൽ ചേർന്ന പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി സർക്കാരിന് നൽകിയിരുന്നു. നിയമത്തിന്റെ കടമ്പകൾ കടന്നാണ് തീരുമാനത്തിലെത്താൻ കഴിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും നഗരസഭാ അധ്യക്ഷൻ പി. ഷാജി പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *