അങ്ങാടിപ്പുറം സ്റ്റേഷൻ വികസനം; റെയില്‍വേ ഡിവിഷൻ മാനേജര്‍ പരിശോധന നടത്തി

Share to

Perinthalmanna Radio
Date: 27-09-2024

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വികസന പദ്ധതികള്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മാനേജർ അരുണ്‍കുമാർ ചതുർവേദിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.

പാലക്കാട്ടുനിന്ന് പ്രത്യേക ട്രെയിനില്‍ എത്തിയ സംഘം അങ്ങാടിപ്പുറത്താണ് ആദ്യം പരിശോധന നടത്തിയത്. വലമ്ബൂർ ഏഴുകണ്ണിപ്പാലമാണ് പ്രധാന പദ്ധതി. അതിന് അനുമതിയായിട്ടുണ്ട്. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപ ചെലവിട്ട് നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ശിലാഫലക അനാച്ഛാദനം കഴിഞ്ഞ ഫെബ്രുവരി 26ന് എം.പി. അബ്ദുസമദ് സമദാനി എം.പി നിർവഹിച്ചിരുന്നു. പുതിയ കാത്തിരിപ്പ് കേന്ദ്രം, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍, പ്ലാറ്റ്ഫോമുകളുടെ റീസർഫേസിങ്, പാർക്കിങ് ഏരിയ നിർമാണം, ടോയ്‌ലറ്റ് ബ്ലോക്ക്, ഫൂട്ട്‌ഓവർ ബ്രിഡ്ജ് എന്നിവയാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യാഥാർഥ്യമാക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ ഫ്രണ്ട് ഏരിയ, സർക്കുലേറ്റിങ് ഏരിയ എന്നിവ ഡിസംബറില്‍ പൂർത്തിയാക്കണം. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലേക്കുള്ള മേല്‍ക്കൂര നിർമാണവും ഇതില്‍ ഉള്‍പ്പെടും. ഷൊർണൂർ- നിലമ്ബൂർ റൂട്ടിലെ ക്രോസിങ് സ്റ്റേഷനാണിത്. പഴയ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ഭാഗം പൊളിച്ചുമാറ്റി പുതുതായി പ്രവൃത്തി നടക്കുന്ന കാത്തിരിപ്പുകേന്ദ്രവുമായി ബന്ധിപ്പിക്കുന്നുണ്ട്. നിലവിലെ രണ്ട് പ്ലാറ്റ് ഫോമുകള്‍ക്ക് പുറമെ മൂന്നാമത് ഒന്നുകൂടി പണിയുകയാണിവിടെ.

റെയില്‍വേ സ്റ്റേഷനോട് ചേർന്ന എഫ്.സി.ഐ ഗോഡൗണിലേക്ക് ചരക്കെത്തുന്നതിന് ഇത് കൂടുതല്‍ സൗകര്യപ്രദമാകും. വൈദ്യുതീകരണവും ഏകദേശം പൂർത്തിയായി. എഫ്.സി.ഐയിലേക്ക് ചരക്കിറക്കുന്ന ലൈനിനോട് അനുബന്ധിച്ചാണ് പുതിയ പ്ലാറ്റ് ഫോം. ഒന്നാം പ്ലാറ്റ്ഫോമുമായി ഇതിനെ ബന്ധിപ്പിക്കും. സെപ്റ്റംബർ ഒന്നിന് റെയില്‍വേ ഡിവിഷൻ എ.ഡി.ആർ.എം അങ്ങാടിപ്പുറത്ത് സന്ദർശനം നടത്തിയിരുന്നു.

എ.ആർ.ഡി.എം ജയകൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീകുമാർ, ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജർ അരുണ്‍ തോമസ് കൊളത്തിക്കല്‍, സീനിയർ ഡിവിഷനല്‍ എൻജിനീയർ കോഓഡിനേഷൻ മുഹമ്മദ് ഇസ്‍ലാം, ഡിവിഷനല്‍ ഓപറേഷൻസ് മാനേജർ ഗോപു ഉണ്ണിത്താൻ, ഡിവിഷൻ എൻജിനീയർ (ഈസ്റ്റ്) അൻഷുല്‍ ഭാരതി തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ശേഷം ഒറ്റപ്പാലം ഷൊർണൂർ സ്റ്റേഷനുകളിലെ പ്രവൃത്തികളും വിലയിരുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *