പുലിഭീതി ഒഴിയാതെ മങ്കട; ഇന്നലെയും പുലിയെ കണ്ടു

Share to


Perinthalmanna Radio
Date: 27-09-2025

മങ്കട ∙ പുളിക്കൽപറമ്പ് പെരുമ്പറമ്പിൽ റോഡിനു കുറുകെ പുലി നടന്നു പോകുന്നത് കണ്ടതായി യാത്രക്കാരൻ. പുലിഭീതി ഒഴിയാതെ മങ്കട.

ഇന്നലെ രാത്രി 8.45ന് ആണ് മങ്കട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരനായ കുഴാപറമ്പ് സ്വദേശിയായ യുവാവാണ് പെരുമ്പറമ്പ് കട്ടിങ്ങിന് സമീപം പുലി റോഡ് കുറുകെ കടക്കുന്നതായി കണ്ടത്.

പുളിക്കൽപറമ്പ് അങ്ങാടിയിൽ എത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തൊട്ടടുത്ത പ്രദേശമായ കൂട്ടപാലയ്ക്ക് സമീപം ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടിരുന്നു.

ഒരു മാസത്തിനുള്ളിൽ ഒട്ടേറെ തവണ തൊട്ടടുത്ത പ്രദേശങ്ങളിൽ പുലിയെ കണ്ടതോടെ മങ്കട വീണ്ടും പുലി ഭീഷണിയിലാണ്. സമീപപ്രദേശമായ തിരൂർക്കാട്ടും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടിരുന്നു.

പുലിയെ പലതവണ കണ്ട സാഹചര്യത്തിൽ പുലിയെ പിടികൂടുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *