
Perinthalmanna Radio
Date: 27-11-2023
പട്ടിക്കാട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം പണിയുന്നു. തച്ചിങ്ങനാടം ഹയർസെക്കൻഡറി സ്‌കൂളിനു സമീപം കെ.വി. പത്മനാഭനും കുടുംബവും സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം പണിയുക.
പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി കുറ്റിയടിച്ചു. വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു മാത്യു വടക്കേകോട്ട, എൻ.കെ. ബഷീർ, മെഡിക്കൽ ഓഫീസർ എൻ. ഇൽമുന്നീസ, വി. ഹംസ, കെ.വി. പത്മനാഭൻ, ടി. രാധാകൃഷ്ണൻ, പി. നാരായണനുണ്ണി, പി. മുരളി, കെ. അപ്പു, എൻ. അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
