പാലക്കത്തടം ക്ലീനാവാൻ നവകേരള സദസ്സ് വേണ്ടിവന്നു

Share to

Perinthalmanna Radio
Date: 27-11-2023

മങ്കട: വർഷങ്ങളായുള്ള മുറവിളികൾ നടന്നിട്ടും ക്ലീനാവാത്ത പാലക്കത്തടം മാലിന്യം തള്ളൽ കേന്ദ്രം വൃത്തിയാകുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൻ്റെ ഭാഗമായി വാഹന പാർക്കിങ് ഒരുക്കാനാണ് പാലക്കത്തടം ഇപ്പോൾ തകൃതിയിൽ വൃത്തിയാക്കുന്നത്.

പൊലീസ് പിടിച്ചിട്ട തൊണ്ടി വാഹനങ്ങൾ കൊണ്ടു നിറഞ്ഞതും കാടുപിടിച്ച് മാലിന്യം കുമിഞ്ഞു കൂടിയതുമായ പ്രദേശം വർഷങ്ങളായി മാലിന്യം തള്ളുന്ന കേന്ദ്രമായി വൃത്തിഹീനമായി കിടക്കുകയാണ്.

ഈ പ്രദേശത്തുകൂടെ ധാരാളം സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ള കാൽ നടയാത്രക്കാരും മറ്റും കടന്നു പോകുന്ന സ്ഥലമാണ്. അതു കൊണ്ടു തന്നെ പ്രദേശം വൃത്തിയായി സൂക്ഷിക്കണമെന്ന് പല വർഷങ്ങളിലായി ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും പഴയ അവസ്ഥതന്നെ തുടരുകയായിരുന്നു.

ചില സന്നദ്ധ സംഘടനകൾ ഇടക്കിടെ പ്രദേശം വൃത്തിയാക്കാറുണ്ടെങ്കിലും പിന്നീട് പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചു പോകുന്ന അവസ്ഥയാണ്. അറവു മാലിന്യം അടക്കം പ്രദേശത്ത് മാലിന്യം തള്ളുന്നതിൽ കുപ്രസിദ്ധമാണ് പ്രദേശം. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് മങ്കട ഗവ. ഹൈസ്‌കൂൾ മൈതാതിയിൽ നടക്കുന്നതിനെ തുടർന്ന് പ്രദേശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് പ്രവൃത്തികൾ നടക്കുന്നത്.

ഉയർന്ന ഭാഗങ്ങൾ മണ്ണ് മാറ്റിയെടുത്ത് റോഡരിക് മണ്ണിട്ട് നിരപ്പാക്കിയാണ് പാർക്കിങ് സൗകര്യം ഒരുക്കുന്നത്. അതേ സമയം പ്രദേശത്ത് വർഷങ്ങളായി പൊലീസ് പിടിച്ചിട്ട തൊണ്ടി വാഹനങ്ങൾ ദ്രവിച്ച നിലയിൽ ഇപ്പോഴും ഇവിടെ കിടക്കുന്നുണ്ട്.

ഇവിടെയുള്ള ഏതാനും വാഹനങ്ങൾ രണ്ടു വർഷം മുമ്പ് നീക്കം ചെയ്തെങ്കിലും ധാരാളം വാഹനങ്ങൾ ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒന്നും ഇതുവരെ ആയിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *