
Perinthalmanna Radio
Date: 27-11-2025
ആലിപ്പറമ്പ്: 24 വാർഡുകളുള്ള ആലിപ്പറമ്പ് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഭീഷണിയായി മാറുകയാണ് കർഷക മുന്നണി. രണ്ട് തവണ ആലിപ്പറമ്പ് പഞ്ചായത്ത് കൃഷി ഭവനിൽ നിന്നും മികച്ച കർഷകനുള്ള അവാർഡ് നേടിയ അബ്ദുൽ ലത്തീഫ് ആണ് കർഷക മുന്നണിയുടെ നേതാവ്. ഇദ്ദേഹം സിപിഎം പ്രവർത്തകനായിരുന്നു.
പഞ്ചായത്തിൽ കർഷകരുടെ ആവശ്യം ഉന്നയിക്കാൻ ഒരു കർഷകനെ സ്ഥാനാർഥിയാക്കണമെന്ന് അബ്ദുൽ ലത്തീഫ് പാർട്ടി നേതൃത്വത്തിന്റെ മുൻപാകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ല. ഈ സന്ദർഭത്തിൽ അബ്ദുൽ ലത്തീഫ് തന്നെ കർഷക മുന്നണി രൂപീകരിച്ച് സ്വയം സ്ഥാനാർഥിയാകുകയായിരുന്നു.
ആലിപ്പറമ്പ് പഞ്ചായത്തിലെ 11-ാം വാർഡായ പാറക്കണ്ണിയിലാണ് അബ്ദുൽ ലത്തീഫ് കർഷക മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
ചിഹ്നം ജീപ്പ്. കർഷക മുന്നണി ഓഫിസും പാറക്കണ്ണിയിൽ അബ്ദുൽ ലത്തീഫ് സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ആണ്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പി.കെ.മുനീറാണ്.
യുഡിഎഫിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നത് ഹംസ പൂക്കാട്ടിൽ ആണ്. ആലിപ്പറമ്പ് പഞ്ചായത്തിൽ വാശിയേറിയ കടുത്ത മത്സരം നടക്കുന്ന വാർഡ് കൂടിയാണ് പാറക്കണ്ണി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
