ജില്ലയില്‍ നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ തീര്‍പ്പാക്കിയത് 3,100 എണ്ണം

Share to

Perinthalmanna Radio
Date: 27-12-2023

മലപ്പുറം: ജില്ലയില്‍ നവകേരള സദസില്‍ ലഭിച്ച 81,354 പരാതികളില്‍ 20 ദിവസം കൊണ്ട് തീര്‍പ്പാക്കിയത് 3,100 എണ്ണം.

ലഭിച്ച 30 ശതമാനത്തോളം പരാതികളില്‍ തുടര്‍നടപടികളിലേക്ക് കടന്നിട്ടുണ്ട്. നവംബര്‍ 27 മുതല്‍ 30 വരെയാണ് ജില്ലയില്‍ നവകേരള സദസ് നടന്നത്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പോര്‍ട്ടല്‍ മുഖേന കൈമാറിയിരുന്നു. ഇതില്‍ പരാതിക്കാര്‍ക്ക് ര്‍ഇടക്കാല മറുപടി നല്‍കിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് പരാതിക്കാരന് മറുപടി നല്‍കുമെന്നത് പാലിക്കാനായിട്ടില്ല. ഈമാസം 31നകം ഇത് പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ട് ഉദ്യോഗസ്ഥതല നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്.

റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റല്‍, ലൈഫ് പദ്ധതിയില്‍ വീടിനുള്ള അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലെ സഹായം, ചികിത്സാ സഹായം, വന്യജീവി ശല്യം എന്നിങ്ങനെയാണ് ലഭിച്ച കൂടുതല്‍ പരാതികളും. ഭൂമി തരം മാറ്റുന്നതിനും, ലൈഫ് പദ്ധതിയില്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണം. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ പരമാവധി 45 ദിവസത്തിനകം പരിഹാരം കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ജില്ലയില്‍ ഏറനാട് മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് -7,605 എണ്ണം. ഏറ്റവും കുറവ് പരാതികള്‍ തവനൂരിലും- 3,766 എണ്ണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *