
Perinthalmanna Radio
Date: 28-01-2024
പെരിന്തൽമണ്ണ: കാദറലി സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന കാദറലി ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് ഇത്തവണയും വിദേശത്ത് നടത്തും. സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഫെബ്രുവരി 15, 16 തീയതികളിൽ ടൂർണമെന്റ് നടത്തുന്നത്. പെരിന്തൽമണ്ണ എൻ.ആർ.ഐ. ഫോറം ജിദ്ദയുടെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും. ജിദ്ദയിലെ വിവിധ കമ്പനികൾ സ്‌പോൺസർ ചെയ്യുന്ന ടീമുകളാണിവ. കേരളത്തിലെ ഫുട്‌ബോൾ താരങ്ങളും പല ടീമുകളിലായി കളിക്കാനിറങ്ങും. ക്ലബ്ബ് പെരിന്തൽമണ്ണയിൽ നടത്തിയ 51-ാമത് കാദറലി ടൂർണമെന്റിന്റെ ഭാഗമായാണ് ജിദ്ദയിലും ടൂർണമെന്റ് നടത്തുന്നത്.
ക്ലബ്ബിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥമാണ് വിദേശത്ത് ടൂർണമെന്റ് നടത്തുന്നത്. കഴിഞ്ഞവർഷം ആദ്യമായി കാദറലി ക്ലബ്ബ് ദുബായിൽ ടൂർണമെന്റ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തവണ ജിദ്ദയിൽ മത്സരം നടത്തുന്നതെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് പറഞ്ഞു. പാലിയേറ്റീവ് രോഗികൾക്കായി സൗജന്യ ആംബുലൻസ് സേവനം ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പെരിന്തൽമണ്ണ നഗരസഭയിലെ 30 രോഗികൾക്ക് മാസംതോറും ആയിരം രൂപവീതം സഹായധനം നൽകുന്നതടക്കമുള്ള പദ്ധതികളും ക്ലബ്ബ് നടത്തിവരുന്നു. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇത്തവണത്തെ കാദറലി ഫുട്‌ബോൾ ടൂർണമെന്റിലെ മുഴുവൻ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് നീക്കിവെച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
