
Perinthalmanna Radio
Date: 28-01-2026
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നാളെ (ജനുവരി 29). ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ സ്ഥിതിയെ കുറിച്ചറിയാനുള്ള 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ വയ്‌ക്കും. മന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ ആറാമത്തെ ബജറ്റ് അവതരണമാണിത്.
നടപ്പ് വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്ക് അദ്ദേഹം സഭയില്‍ സമര്‍പ്പിക്കും. പരമ്പരാഗത വ്യവസായം മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെ പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ ഇടംപിടിച്ചേക്കാം. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്‍റെ വരുമാനം കൂട്ടാന്‍ മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കില്ല. അതോടൊപ്പം ശമ്പള പരിഷ്‌കരണം, ഡിഎ കുടിശിക, പെന്‍ഷന്‍ പരിഷ്‌കരണം എന്നിവയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാം തുടര്‍ഭരണം ലക്ഷ്യമിട്ട് ഇടത് മുന്നണിയെത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതിന്‍റെയെല്ലാം സമ്മര്‍ദം നിലവില്‍ ധനമന്ത്രിക്ക് മേലാണ്. അതേസമയം സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനാകും സര്‍ക്കാര്‍ ബജറ്റില്‍ ഏറെ മൂന്‍തൂക്കം നല്‍കുകയെന്നും സൂചനയുണ്ട്. സ്‌ത്രീ സുരക്ഷാ പെന്‍ഷന്‍, കണക്‌ട് വര്‍ക്ക് സ്‌കോളര്‍ഷിപ്പിന്‍റെ തുക എന്നിവ നേരിയ നിലയില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. നാളെ രാവിലെ 9 മണിക്കാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
