
Perinthalmanna Radio
Date: 28-02-2025
അങ്ങാടിപ്പുറം ∙ 50.24 കോടി രൂപ വരവും 49.68 കോടി രൂപ ചെലവും 56.24 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന അങ്ങാടിപ്പുറം പഞ്ചായത്തിന്റെ 2025- 26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
സമൂഹത്തിൽ ഏറ്റവും കൂടുതൽ പരിഗണനയും ആദരവും നൽകേണ്ട മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായവർക്കും അന്നമൂട്ടുന്ന കർഷകർക്കും പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ്. റോഡ് ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിന് 5.80 കോടി രൂപയും ഭവനരഹിതർക്കും അതിദരിദ്രർക്കും വാസയോഗ്യമായ വീടുകൾ ഉറപ്പുവരുത്തുന്നതിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നെല്ല്, കവുങ്ങ്, പച്ചക്കറി, ഇടവിള,തുടങ്ങിയ കൃഷികൾക്കും മണ്ണ് ജലസംരക്ഷണ പദ്ധതികൾക്കുമായി 3 -17 കോടി രൂപയും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആയി 3 കോടിയിലധികം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി 2,300 പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ച് വെളിച്ച വിപ്ലവം സാധ്യമാക്കാനും ബജറ്റിൽ നിർദേശമുണ്ട്. റെയിൽവേ ലൈൻ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ റെയിൽവേ അണ്ടർ പാസും യുവജനങ്ങൾക്ക് കായിക വളർച്ച സാധ്യമാക്കാൻ പുതിയ ഗ്രൗണ്ടും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.സഈദ ആധ്യക്ഷ്യം വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
