മീറ്ററില്ലെങ്കില്‍ സൗജന്യ യാത്ര;  സര്‍ക്കുലറിനെതിരെ ഓട്ടോക്കാ൪

Share to

Perinthalmanna Radio
Date: 28-02-2025

മാർച്ച്‌ ഒന്ന് മുതല്‍ ഫെയർ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ യാത്ര സൗജന്യമാകുമെന്ന ബോർഡ് ഓട്ടോയില്‍ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പ് നിർദേശത്തിനെതിരെ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍.

ജനുവരി 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
സ്റ്റിക്കർ പതിക്കാത്ത ഓട്ടോകളെ ഫിറ്റ്‌നസ് ടെസ്റ്റില്‍ അയോഗ്യരാക്കുമെന്നും ടെസ്റ്റിന് പരിഗണിക്കില്ലെന്നും പിഴ ചുമത്തുമെന്നുമാണ് കമ്മിഷണർ നാഗരാജു ഇറക്കിയ സർക്കുലറിലുള്ളത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് തൊഴിലാളികളുടെ വാദം. 2004 ഏപ്രില്‍ ഒന്ന് മുതലാണ് മുഴുവൻ ഓട്ടോകളിലും ഫെയർ മീറ്റർ നിർബന്ധമാക്കിയത്. അതിന് മുൻപ് കോർപറേഷനിലും പ്രധാന മുനിസിപ്പാലിറ്റിയിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഗര പ്രദേശങ്ങളിലെ ചാർജ് വ്യവസ്ഥ റിട്ടേണ്‍ ട്രിപ്പ് കിട്ടാത്ത ഗ്രാമ പ്രദേശങ്ങളിലും നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് തൊഴിലാളികളുടെ വാദം.

പ്രദേശങ്ങളുടെ പ്രത്യേകതയ്ക്കനുസരിച്ച്‌ സർക്കാർ ഉത്തരവില്‍ മാറ്റം വരുത്തണം. ഗ്രാമ പ്രദേശങ്ങളിലേക്ക് നഗരത്തില്‍ നിന്നും ഓട്ടം പോകുമ്ബോള്‍ മിനിമം ചാർജിന് ശേഷം വരുന്ന തുകയുടെ 50 ശതമാനം എന്നത് മാറ്റി മിനിമം ചാർജിന് ശേഷം ഓരോ കിലോമീറ്ററിനും തുക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കണം. ഈ വിധത്തില്‍ മീറ്റർ ക്രമീകരിച്ചാലേ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഓട്ടോകളില്‍ ഫെയർ മീറ്റർ പ്രാവർത്തികമാക്കാനാകൂ എന്നാണ് സംഘടനകളുടെ നിലപാട്.

ഓട്ടോയ്ക്ക് മാത്രമേയുള്ളോ?

മോട്ടോർ കാബിന് ഓരോ കിലോമീറ്ററിനും 20 രൂപയാണ് നിശ്ചയിച്ച ചാർജെങ്കിലും 40 രൂപയ്ക്ക് മുകളില്‍ ഈടാക്കാറുണ്ട്. മോട്ടോർ കാബിനുകളിലൊന്നിലും ഫെയർ മീറ്ററില്ല. തോന്നും പടിയാണ് നിരക്ക്. അന്നന്ന് പണിയെടുത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന ഓട്ടോ തൊഴിലാളികള്‍ക്കേ ഇതൊക്കെയുള്ളൂവെന്നാണ് ചോദ്യം. ടാക്‌സും പെർമിറ്റും ഇൻഷ്വറൻസും ഫിറ്റ്‌നസും പുക ടെസ്റ്റും കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങുമ്ബോള്‍ കുണ്ടും കുഴിയുമാണ്. ആരാണിതിനെ ചോദ്യം ചെയ്യുകയെന്നും ഓട്ടോ തൊഴിലാളികള്‍ക്ക് പരിഭവപ്പെടുന്നു.

യാത്രക്കാർക്ക് ‘റിട്ടേണ്‍’ പണി

ഗ്രാമപ്രദേശങ്ങളില്‍ (അപ് ആൻഡ് ഡൗണ്‍ തുകയായി) കിലോമീറ്ററിന് 30 രൂപ ഈടാക്കുന്നതിനാല്‍ റിട്ടേണ്‍ ചാർജ് പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഫെയർ മീറ്റർ നിർബന്ധമാക്കുന്നതോടെ ഇതില്ലാതായി റിട്ടേണ്‍ യാത്രയ്ക്കും മീറ്ററിലെ ചാർജ് നല്‍കേണ്ടി വരുമോയെന്നാണ് യാത്രക്കാരുടെ ആശങ്ക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *