മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ  പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു

Share to


Perinthalmanna Radio
Date: 28-02-2026

മേലാറ്റൂർ : നവീകരണവും ക്രോസിങ് സ്റ്റേഷന്റെ പണിയും പുരോഗമിക്കുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. കോൺക്രീറ്റിൽ പണിത 15 പുതിയ ഇരിപ്പിടങ്ങളാണ് പ്ലാറ്റ്ഫോമിന്റെ പലയിടത്തായി സ്ഥാപിച്ചത്.

കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഷൊർണൂർ-നിലമ്പൂർ പാതയിലെ പ്രധാന ഹാൾട്ട് സ്റ്റേഷനാണ് മേലാറ്റൂർ. പാതയിൽ 16 തവണകളായി സർവീസ് നടത്തുന്ന തീവണ്ടികളിൽ 15 തവണകളിൽ സർവീസ് നടത്തുന്ന തീവണ്ടികൾക്കും മേലാറ്റൂരിൽ സ്റ്റോപ്പുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെ യാത്രക്കാരാണ് ദിവസവും തീവണ്ടി കയറാനായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നത്.

പ്ലാറ്റ്ഫോമിൽ വേണ്ടത്ര ഇരിപ്പിടങ്ങളില്ലാത്തതും ഉള്ളവയിലധികവും കാലപ്പക്കഴക്കംവന്നതുമാകയാൽ യാത്രക്കാർ ഏറെ പ്രയാസത്തിലായിരുന്നു. ഇരിപ്പിടങ്ങളുടെ അഭാവം പ്രായമായവരെയും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരെയുമാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നത്. ഇതു പരിഗണിച്ചാണ് പ്ലാറ്റ്ഫോമിൽ പുതിയ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *