
Perinthalmanna Radio
Date: 28-02-2026
പെരിന്തൽമണ്ണ : വിശ്വാസികൾക്ക് ആത്മീയാനുഭൂതി പകർന്ന് റമസാൻ ആദ്യ പത്ത് പിന്നിടുന്നു. രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ ജില്ലയിലെ പള്ളികളെല്ലാം വിശ്വാസികളാൽ നിറഞ്ഞു. രണ്ടാം പത്തിലേക്കു കടക്കുന്നതോടെ ഇഫ്താർ സംഗമങ്ങൾ സജീവമാകും.
പെരുന്നാൾ വിപണിയും ഉണർന്നു തുടങ്ങും. വെയിലും കടുത്ത ചൂടും അനുഭവപ്പെടുന്നതിനാൽ റമസാൻ വിപണിയിൽ തണ്ണിമത്തൻ ഉൾപ്പെടെയുള്ള ഫലവർഗങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
റമസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റേതാണെന്നാണ് വിശ്വാസം. ദൈവത്തിന്റെ കാരുണ്യത്തിനായുള്ള പ്രാർഥനകളാണ് ഈ ദിവസങ്ങളിൽ പള്ളികളിലും മറ്റും മുഴങ്ങിക്കേട്ടത്. രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതാണ്. ഇനി വിശ്വാസികളുടെ മനസ്സിലും ചുണ്ടിലും പാപമോചനത്തിനായുള്ള പ്രാർഥനകൾ നിറയും. നോമ്പ് 17ലെ ബദർ അനുസ്മരണമാണ് രണ്ടാമത്തെ പത്തിലെ വിശേഷ ചടങ്ങ്.
പകൽ കടുത്ത ചൂടായതിനാൽ രാത്രിയിൽ ഷോപ്പിങ്ങിനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് നഗരങ്ങളിലെ വസ്ത്രക്കടകളുൾപ്പെടെ വൈകിയാണ് അടയ്ക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
