പെരിന്തൽമണ്ണ മണ്ഡലത്തിൽ ഭൂരേഖയില്ലാത്തവരുടെ പട്ടിക ഏപ്രിൽ 15നകം തയാറാക്കും

Share to

Perinthalmanna Radio
Date: 28-03-2025

പെരിന്തൽമണ്ണ ∙ നിയോജക മണ്ഡലത്തിൽ ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ കൈവശക്കാരെയും കണ്ടെത്തി അവർക്കെല്ലാം പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിയോജക മണ്ഡലംതല പട്ടയ അസംബ്ലിയിൽ തീരുമാനം. ഇതിനായി മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളിലും പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഭൂരഹിതരെയും കൈവശ രേഖയില്ലാത്തവരെയും കണ്ടെത്തും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്ത് ഏപ്രിൽ 15നകം വില്ലേജ് ഓഫിസർക്ക് നൽകും. വില്ലേജ് ഓഫിസർ സമയബന്ധിതമായി അന്വേഷണം നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് നൽകണം. തഹസിൽദാർ പ്രസ്തുത റിപ്പോർട്ട് പട്ടയം ലഭിക്കേണ്ട ഓഫിസുകളിലേക്ക് കൈമാറുന്നതിനും തീരുമാനമായി. ജൂൺ 30ന് മുൻപായി പട്ടയം ഇല്ലാത്ത മുഴുവൻ ആളുകൾക്കും രേഖ ലഭ്യമാക്കുന്നതിന് ആവശ്യമായ കർമ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ധാരണയായി.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ് പട്ടയ അസംബ്ലി സംഘടിപ്പിച്ചത്. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. വെട്ടത്തൂർ പഞ്ചായത്തിലെ കൈവശ രേഖയില്ലാത്ത 8 കുടുംബങ്ങളിൽനിന്ന് പട്ടയത്തിനായുള്ള അപേക്ഷ എംഎൽഎ ഏറ്റുവാങ്ങി.

സബ് കലക്ടർ അപൂർവ ത്രിപാഠി, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്തഫ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കബീർ, എഡിഎം എൻ.എം.മെഹറലി, തഹസിൽദാർ എ.വേണുഗോപാൽ, പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് ഓഫിസർമാർ, ലാൻഡ് ട്രൈബ്യൂണൽ ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *