കെണിയൊരുക്കിയ പാലത്തിന് ഒടുവിൽ സുരക്ഷാ മതിൽ

Share to



Perinthalmanna Radio
Date: 28-04-2024

പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ടൗണിനടുത്ത് കെണിയൊരുക്കിയ പാലത്തിന് ഒടുവിൽ സുരക്ഷാ മതിൽ നിർമിക്കുന്നു. കോഴിക്കോട് റോഡ് ബൈപാസ് ജംക്‌ഷനടുത്താണ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയൊരുക്കുന്ന ഈ പാലം.

കുരുക്ക് മറികടന്ന് റോഡരികിലൂടെ എത്തുന്ന ഇരുചക്ര വാഹനങ്ങളും വഴിയാത്രക്കാരുമാണ് ഇവിടെ അപകടത്തിൽ പെട്ടിരുന്നത്. പാലത്തിൽ നിന്ന് കൈവരിയില്ലാത്ത തോട്ടിലേക്ക് വീഴുകയാണ് പതിവ്. ഇതു സംബന്ധിച്ച് മുൻപ് പെരിന്തൽമണ്ണ റേഡിയോ വാർത്ത നൽകിയിരുന്നു. വാഹനാപകട നിവാരണ സമിതി ജില്ലാ സെക്രട്ടറി ടി.എസ്.വേണുഗോപാലിന്റെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *