
Perinthalmanna Radio
Date: 28-04-2024
പുലാമന്തോൾ: പാലൂർ കിഴക്കേക്കരയിൽ പുലി ഭീഷണി അകലുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും രണ്ടിടങ്ങളിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പ്രദേശത്തിന്റെ മറ്റൊരു ഭാഗത്ത് ചത്ത തെരുവുനായയുടെ തലയുടെ ഭാഗം കണ്ടെത്തിയതോടെ ഭീതി വർധിച്ചു.
കനാലും തോടും കാടുമെല്ലാമുള്ളതാണ് ഈ മേഖല. സ്ഥലത്ത് പരിശോധന നടത്തി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലിയെന്ന് സംശയിക്കുന്ന ജീവിയെ ആദ്യം കണ്ട ഉടനെ തന്നെ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നതാണ്.
അധികൃതർ ഉദാസീനത പുലർത്തുന്നതായി ആക്ഷേപം ശക്തമാണ്.
ഇന്നലെ ജീവിയുടെ കാൽപാദങ്ങളും കണ്ടെത്തി. വനംവകുപ്പ് ഉദാസീനത അവസാനിപ്പിക്കണമെന്ന് എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഹംസ പാലൂർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
