പെരിന്തൽമണ്ണ– വളാഞ്ചേരി റൂട്ടിനോട് കെഎസ്ആർടിസി അധികൃതരുടെ അവഗണന

Share to

Perinthalmanna Radio
Date: 28-05-2024

പെരിന്തൽമണ്ണ: 14 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ എല്ലാം സർവീസുകളും നിർത്തി. പരാതികൾക്കൊടുവിൽ വർഷങ്ങൾക്ക് ശേഷം ഒരു സർവീസ് പുനരാരംഭിച്ചെങ്കിലും വീണ്ടും നിർത്തി. പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിനോടാണ് കെഎസ്ആർടിസി അധികൃതരുടെ തികഞ്ഞ അവഗണന. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്.

മുൻപു പെരിന്തൽമണ്ണയിൽ നിന്നും പൊന്നാനിയിൽ നിന്നുമായി ഏഴുവീതം കെഎസ്ആർടിസി ബസുകൾ പലതവണയായി സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. ബസുകളെല്ലാം ലാഭകരമല്ലെന്ന ന്യായത്തിൽ പിൻവലിച്ചു. കോവിഡ് കാലത്തിന്റെ തൊട്ടു മുൻപായി അവസാന ബസും പിൻവലിച്ചു.

മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളും ജന പ്രതിനിധികളും വിവിധ സംഘടനകളുമെല്ലാം പലതവണനിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.

എംഎൽഎ പലതവണ പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചതും വെറുതെയായി.

പരാതികൾക്കൊടുവിൽ പെരിന്തൽമണ്ണയിൽ നിന്ന് രാവിലെ 6.45ന് വളാഞ്ചേരി വഴി കോഴിക്കോട്ടേക്ക് ഒരു ബസ് അനുവദിച്ചു.

ആദ്യ നാളുകളിൽ കൊളത്തൂർ കുറുപ്പത്താൽ ബസ് സ്‌റ്റാൻഡിൽ കയറാതെ സ്‌റ്റേഷൻ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു പോവുകയായിരുന്നു. പിന്നീട് പരാതി ഉയർന്നശേഷം കുറച്ചുദിവസം കുറുപ്പത്താൽ ബസ് സ്‌റ്റാൻഡിലെത്തി. പിന്നീട് ബസ് സർവീസ് നിർത്തുകയും ചെയ്‌തു.

കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടായിട്ടും നിലവിൽ ഒരു ബസ് പോലും സർവീസ് നടത്തുന്നില്ല. പെരിന്തൽമണ്ണ–വളാഞ്ചേരി–കോഴിക്കോട് സർവീസ് നഷ്‌ടത്തിലായതിനാലാണ് നിർത്തലാക്കിയതെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.

തിരക്കേറിയ റൂട്ടിൽ സ്വകാര്യ ബസുകൾ മാത്രമാണ് നിലവിൽ ആശ്രയം. ചില സമയങ്ങളിൽ മണിക്കൂറോളം കാത്തു നിൽക്കണം.

രാത്രി 7.10 കഴിഞ്ഞാൽ പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിക്കു ബസില്ല. ഒട്ടേറെ യാത്രക്കാരാണ് രാത്രിയാത്രാ സൗകര്യമില്ലാതെ വലയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *