
Perinthalmanna Radio
Date: 28-05-2024
അങ്ങാടിപ്പുറം: സ്കൂള്‍ തുറക്കുന്നതിനു മുമ്പായി കൊണ്ട് വിദ്യാർഥികളുടെ സുരക്ഷിതത്ത്വം മുൻകൂട്ടി കണ്ടു കൊണ്ട് കാല വർഷത്തില്‍ അപകട സാധ്യത ഉണ്ടായേക്കാവുന്ന സ്കൂള്‍ കെട്ടിടത്തിന് ഭീഷണിയായി നിന്നിരുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ.
അങ്ങാടിപ്പുറം പുത്തനങ്ങാടി ജിഎല്‍പിഎസ് ഹെഡ്മിസ്ട്രസ്സിന്റെ നിർദ്ദേശ പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായയുടെ നേതൃത്വത്തില്‍, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, പ്രസിഡന്റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം, ഹുസ്സൻ കക്കൂത്ത്, റീന, വിനോദ് മുട്ടുങ്ങല്‍, നിതു ചെറുകര എന്നിവർ ചേർന്നാണ് മരച്ചില്ലകള്‍ മുറിച്ചു നീക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
