
Perinthalmanna Radio
Date: 28-05-2025
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് വീണ്ടും റോഡില്‍ കുഴികൾ രൂപപ്പെട്ടു. ഇതോടെ ഇടയ്ക്ക് ചെറിയ ശമനമുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വീണ്ടും തുടങ്ങി. ഇന്നലെ രാവിലെ മുതൽ തന്നെ രൂക്ഷമായ വാഹനക്കുരുക്കാണ് ഉണ്ടായത്. ഈ ഭാഗത്ത് വാഹനങ്ങൾ വേഗം കുറച്ച് പോകേണ്ടി വരുന്നതാണ് കാരണം. ഇന്നലെ ഉച്ചക്ക് പെരിന്തൽമണ്ണ ഭാഗത്തേക്ക് ജൂബിലി റോഡും കഴിഞ്ഞ് ബൈപ്പാസ് ജംഗ്ഷനോട് അടുത്ത് വരെ കുരുക്ക് നീണ്ടു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം മുന്നോട്ടു നീങ്ങാനാവാതെ കിടന്നു. ആംബുലൻസുകൾ പോലും പലപ്പോഴും കുരുക്കിലകപ്പെട്ടു.
നിലവിലെ സ്ഥിതിയിൽ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കെ അടുത്ത ആഴ്ച സ്കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ രാവിലെയും വൈകിട്ടും സ്കൂൾ സമയം വരുമ്പോൾ വാഹനങ്ങളുടെയും ഗതാഗതക്കുരുക്ക് ഇരട്ടിയാകും. പാലത്തിൻ്റെ പരിസരങ്ങളിലെ കുണ്ടും കുഴിയും അടച്ച് കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ ഇവിടത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാനാകും.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ