അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ ട്രാഫിക് പോലീസിൻ്റെ നേതൃത്വത്തിൽ അടച്ചു

Share to

Perinthalmanna Radio
Date: 28-05-2025

അങ്ങാടിപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡിൽ രൂപപ്പെട്ട കുഴികൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താത്കാലികമായി അടച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപെട്ടിരുന്നു. വാഹനങ്ങൾ കുഴിയുടെ സമീപത്ത് എത്തുമ്പോൾ വേഗം കുറച്ച് പോകുന്നത് കൊണ്ട് രൂക്ഷമായ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. അങ്ങാടിപ്പുറം മുതൽ ബൈപ്പാസ് ജംഗ്ഷന് അടുത്ത് വരെ നീണ്ടു നിൽക്കുന്ന കുരുക്കിൽ ബസുകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങൾ കിടക്കേണ്ടി വന്നിരുന്നു. ആംബുലൻസുകൾ പോലും കുരുക്കിൽ കുടുങ്ങിയിരുന്നു.

പൊതുജന പ്രതിഷേധങ്ങൾക്കും പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമ വാർത്തകൾക്കും പിന്നാലെയാണ് അധികൃതർ അടിയന്തരമായി രംഗത്തിറങ്ങിയത്. പെരിന്തൽമണ്ണ ട്രാഫിക് പോലീസ് സേനയുടെ നേതൃത്വത്തിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് താത്ക്കാലികമായി കുഴികൾ അടച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *