
Perinthalmanna Radio
Date: 28-07-2025
പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെ ഉടനീളം കുഴികള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങളുണ്ടാകുന്നത് പതിവായി. അങ്ങാടിപ്പുറത്ത് മേല്‍പാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനമില്ല.
പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേല്‍പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോണ്‍ക്രീറ്റ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങള്‍ ഇറങ്ങി വാഹനങ്ങള്‍ കുടുങ്ങുന്ന അവസ്ഥയാണ്.
പെരിന്തല്‍മണ്ണ ഭാഗത്ത് പ്രസന്‍റേഷൻ സ്കൂളിനു മുന്നിലായി റോഡിന്‍റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങള്‍ക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുഴിയില്‍ വീണ് മറിഞ്ഞ സാഹചര്യമുണ്ടായി. പരാതി രൂക്ഷമാകുന്പോള്‍ കോഴിക്കോട് റോഡ് ബൈപ്പാസ് ജംഗ്ഷനില്‍ അല്‍പം മണ്ണിട്ട് കുഴികള്‍ മൂടുന്ന സാഹചര്യമാണ്. ദേശീയപാത പാടെ തകർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
ജില്ലാ ആശുപത്രിക്കു മുൻവശത്തും റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആംബുലൻസുകള്‍ ഉള്‍പ്പെടെ കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്ന സാഹചര്യമാണുള്ളത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
