ആക്കപ്പറമ്പ്-പട്ടിക്കാട് റോഡിലെ യാത്രാദുരിതം; സെപ്റ്റംബർ രണ്ടിന് ബസ്‌ പണിമുടക്ക്

Share to

Perinthalmanna Radio
Date: 28-08-2024

പട്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാനപാതയിലെ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് വരെയുള്ള ഭാഗങ്ങളിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വതന്ത്ര ബസ്‌ തൊഴിലാളി യൂണിയന്റെ (എസ്.ബി.ടി.യു.) നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച റൂട്ടിൽ സൂചനാ പണിമുടക്ക് നടത്തും.

മഴക്കാലത്ത് പലതവണ കുഴികളടച്ച പാതയിൽ വീണ്ടും വൻ ഗർത്തങ്ങൾ രൂപപ്പെട്ട അവസ്ഥയാണ്. റോഡിലെ കുഴികൾ എത്തുമ്പോൾ ചെറുവാഹനങ്ങൾ നിർത്തി മെല്ലെ കയറിയിറങ്ങി പോകുന്നതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതുമൂലം പിന്നിൽ വരുന്ന ബസുകൾക്ക് സമയത്തിനു പോകാൻ കഴിയാതെ ട്രിപ്പുകൾ മുടക്കേണ്ട അവസ്ഥയാണ്. കുഴിയിൽ ചാടി ബസുകളുടെ ടയറുകളും യന്ത്രഭാഗങ്ങളും കേടുവരികയും ചെയ്യുന്നുണ്ട്. ബസുകൾ കുഴിയിൽ ചാടുമ്പോൾ യാത്രക്കാർ സീറ്റിൽനിന്ന് വീഴുന്നത് പതിവായിട്ടുണ്ടെന്നും ബസ് തൊഴിലാളികൾ പറഞ്ഞു.

പാത നവീകരിക്കാൻ ഫണ്ട് ലഭ്യമായിട്ടും പണി നീണ്ടുപോകുന്നതിലും താത്കാലിക പരിഹാരം കാണാത്തതിലും പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികളായ എം. യൂനസ്, ദിൽഷാദ് കാക്കപ്പാറ എന്നിവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *