
Perinthalmanna Radio
Date: 28-09-2024
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന രാമന്‍ചാടി കുടിവെള്ള പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തികള്‍ വിലയിരുത്തുന്നതിന് നഗരസഭാ ചെയര്മാന് പി. ഷാജിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ഉണ്ണികൃഷ്ണന്, നഗരസഭാ സെക്രട്ടറി ജി. മിത്രന്, മുനിസിപ്പല്‍ എന്‍ജിനിയര്‍ കെ. നിഷാന്ത്, ജല അഥോറിറ്റി എഇ, കെഎസ്ഇബി ഇഇ, നാഷണല്‍ ഹൈവേ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെഎസ്ടിപി അധികൃതര്‍, കരാറുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടുതല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള കെഎസ്ഇബിയുടെ ലൈന്‍ എക്സ്റ്റന്‍ഷന്‍, ഇലക്ട്രിഫിക്കേഷന് പ്രവൃത്തികള്‍, പ്ലാന്റിന്റെ അവസാനഘട്ട പ്രവൃത്തികള്‍ എന്നിവ ഡിസംബറോടെ പൂര്‍ത്തിയാക്കും. നവംബറില്‍ ചേരുന്ന അവലോകന യോഗത്തില്‍ ജനുവരിമാസത്തില്‍ ട്രയല്‍ റണ്‍ നടത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.
പരിശോധനകള്‍ക്ക് ശേഷം ദ്രുതഗതിയില്‍ രാമന്‍ചാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിക്കാനാകുമെന്ന് നഗരസഭാ ചെയര്മാന് പി. ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
