സൗജന്യ കുടിവെള്ള കണക്ഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Share to

Perinthalmanna Radio
Date: 28-11-2023

പെരിന്തൽമണ്ണ: നഗരസഭയിൽ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി 3000 ഗാർഹിക കുടിവെള്ള കണക്ഷൻ സൗജന്യമായി നൽകുന്നതിന്റെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

നഗരസഭ ഓഫിസിൽ വിവിധ വാർഡുകൾക്കായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ 1 മുതൽ 17 വരെയുള്ള വാർഡുകളിലെ അപേക്ഷ 27 നും 18 മുതൽ 34 വരെയുള്ള വാർഡുകളിലെ അപേക്ഷ 28നും ആണ്  സ്വീകരിക്കുന്നത്.
ബിപിഎൽ,എസ് സി, വിധവ കുടുംബങ്ങൾക്കാണ് സൗജന്യമായി ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. ഗുണഭോക്താക്കൾ അപേക്ഷക്കൊപ്പം ആധാർ കാർഡ് കോപ്പി റേഷൻ കാർഡ് കോപ്പി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ട് എത്തിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *