
Perinthalmanna Radio
Date: 28-11-2023
നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നു
പെരിന്തൽമണ്ണ: നിലവിലെ കെട്ടിടം അപകട ഭീഷണിയിൽ ആയതോടെയാണ് പുതിയ സ്ഥലത്ത് കെട്ടിടം പണിത് പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രി മാറ്റാൻ തീരുമാനം ഉണ്ടായത്. ആറു മാസത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടത്. 2020 ഫെബ്രുവരിയിൽ പണി തുടങ്ങി മൂന്നര വർഷത്തിൽ ഏറെയായിട്ടും പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. രണ്ടു നിലകളിൽ വിഭാവനം ചെയ്ത കെട്ടിടത്തിൻ്റെ താഴത്തെ നിലയുടെ കോൺക്രീറ്റിങ്ങും ഒന്നാം നിലയുടെ തൂണുകളും മാത്രമാണ് പൂർത്തിയായത്. ഇതും ചുറ്റുപാടും കാടു മൂടി കിടക്കുകയാണിപ്പോൾ.
ആയുഷ് മിഷൻ അനുവദിച്ച 75 ലക്ഷം രൂപയും നഗരഭയുടെ തനതുഫണ്ടിൽ നിന്ന് 1.79 കോടി രൂപയും ചെലവഴിച്ച് ആദ്യ ഘട്ടം പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. ആയുഷ് മിഷൻ ഫണ്ട് ഉപയോഗിച്ച് ഇത്രയും പണി നടത്തിയ കരാറുകാരൻ പിന്മാറുകയായിരുന്നു. നഗരസഭയുടെ സാമ്പത്തിക ഞെരുക്കത്തിൽ തനതു ഫണ്ടിൽ തുക അനുവദിക്കാൻ ആകാത്തതിനാൽ രണ്ടു വർഷം മുൻപ് പണി മുഴുവനായും നിലച്ചു. പട്ടാമ്പി റോഡ് ചോലോംകുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 50 സെൻറിലാണ് പുതിയ കെട്ടിടം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
